Merchant Support- Malayalam


English

हिन्दी

ಕನ್ನಡ
தமிழ்
తెలుగు
ગુજરાતી
मराठी
বাঙাল

വ്യാപാരി പിന്തുണ

പേഔട്സും ബാങ്ക് ട്രാൻസ്ഫറുകളും

എന്റെ പേയ്‌മെന്റ് ബാങ്കിൽ എപ്പോഴാണ് കൈമാറ്റം ചെയ്യപ്പെടുന്നത്?

ട്രാൻസാക്ഷൻ ചെയ്തുകഴിഞ്ഞ് അടുത്ത ദിവസം നിങ്ങളുടെ പേയ്‌മെന്റ് നിങ്ങളുടെ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യും. ഉദാഹരണത്തിന്, ഇന്ന് വൈകുന്നേരം  നിങ്ങൾ ഒരു ഇടപാടു നടത്തുകയാണെങ്കിൽ, അത് നാളത്തെ ദിവസം  മുൻപ് ട്രാൻസ്ഫർ ചെയ്യും

അടുത്ത ദിവസം എനിക്ക് പേയ്മെന്റ് ലഭിച്ചില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും?

അടുത്ത ദിവസം നിങ്ങൾക്ക് പേയ്മെന്റ് ലഭിച്ചില്ലെങ്കിൽ ഞങ്ങൾ താങ്കളോട് അഭ്യർത്ഥിക്കുകയാണ് അടുത്ത ഒര് 72 മണിക്കൂർ കൂടി കാത്തിരിക്കാൻ അടുത്ത 3 ദിവസത്തിനുള്ളിൽ പണം ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ആക്കുവാൻ ഞങ്ങൾ ശ്രമിക്കും.എന്നിട്ടും അത് സംഭവിച്ചില്ലെങ്കിൽ താങ്കൾക്ക് ഒരു റിക്വസ്റ്റ് റൈസ് ചെയ്യാം ഞങ്ങളുടെ ഹെല്പ് ഡെസ്ക് നമ്പറായ 0120- 4440440 ൽ

എന്റെ പേയ്മെന്റ്സ്/ ബാങ്ക് ട്രാൻസ്ഫർ എങ്ങനെ ഞാൻ ട്രാക്ക് ചെയ്യും ?

പ്രിയപ്പെട്ട വ്യാപാരി,പേടിഎം വഴി സ്വീകരിച്ച പേയ്മെന്റ്സ് എങ്ങനെ ട്രാക്ക് ചെയ്യണമെന്നറിയാൻ,ദയവായി ഈ വീഡിയോയിൽ ക്ലിക്ക് ചെയ്യുക”  

പേ ചെയ്ത പേയ്മെന്റിസിന്:

  • പേടിഎം ബിസിനസ്സ് ആപ്പ് ഓപ്പൺ ചെയ്യുക,>> പേയ്മെന്റ്സ് >> ൽ ടാപ്പ് ചെയ്യുക ശേഷം മുകളിൽ വലതുവശത്ത് മൂലയിൽ ഉള്ള കലണ്ടറിൽ അനിയോജ്യമായ തീയതികൾ തിരഞ്ഞെടുക്കുക
  • റിസീവർ നമ്പറിനും തീയതിക്കുമൊപ്പം പേ ചെയ്‌ത എല്ലാ പേയ്‌മെന്റ്സും പ്രത്യക്ഷപ്പെടും.താങ്കൾക്ക് സ്റ്റേറ്റ്മെന്റും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും 

സെറ്റിൽ ചെയ്തത്‌ / ബാങ്ക് ട്രാൻസ്ഫർ:

  • പേടിഎം ബിസിനസ്സ് ആപ്പ് ഓപ്പൺ ചെയ്യുക,>> ബാങ്ക് ട്രാൻസ്ഫർ >> ൽ ടാപ്പ് ചെയ്യുക ശേഷം മുകളിൽ വലതുവശത്ത് മൂലയിൽ ഉള്ള കലണ്ടറിൽ അനിയോജ്യമായ തീയതികൾ തിരഞ്ഞെടുക്കുക
  • തീയതികളിൽ സ്വീകരിച്ച എല്ലാ പേയ്‌മെന്റ്സിന്റെയും സെറ്റിൽമെന്റ് തീയതിയും സമയവും ദൃശ്യമാകും. നിങ്ങൾക്ക് സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് ചെയ്യാം.താങ്കൾക്ക് സ്റ്റേറ്റ്മെന്റും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും

എന്റെ ബാങ്ക് പാസ്ബുക്കിൽ എങ്ങനെ എനിക്ക് റെക്കൻസി ചെയ്യാം?

നിങ്ങളുടെ അക്കൗണ്ടിൽ ഞങ്ങൾ ചെയ്യുന്ന എല്ലാ കൈമാറ്റംക്കും ഒരു UTR നമ്പർ ലഭ്യമാണ്. ഇടപാടിനെതിരെ അയയ്ക്കുന്ന എസ്എംഎസിൽ അല്ലെങ്കിൽ ബിസിനസ്സ് വിത്ത് പേടിഎം ആപ്പ് (ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക ) എന്നതിൽ ചുവടെയുള്ള ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് പരിശോധിക്കാം:

ബാങ്ക് സെറ്റിൽമെന്റുകൾക്ക്:

  1. ബിസിനസ്സ് അപ്ലിക്കേഷനിലെ ബാങ്ക് ട്രാൻസ്ഫർ ടാബിലേക്ക് പോകുക.
  2. വലത് മുകളിലെ മൂലയിൽ നൽകിയിട്ടുള്ള കലണ്ടർ ഐക്കണിൽ നിങ്ങൾ വീണ്ടും ക്രമീകരിക്കാൻ ആഗ്രഹിക്കുന്ന ഇടപാടിന്റെ തീയതി തിരഞ്ഞെടുക്കുക.
  3. നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിഗത ഇടപാടുകളുടെ തീർപ്പുകൽപ്പിച്ച ശേഷം മൊത്തത്തിലുള്ള തുക പ്രതിഫലിപ്പിക്കും
  4. UTR നമ്പർ കണ്ടെത്താൻ ഏതെങ്കിലും ഇടപാടിയിൽ ടാപ്പുചെയ്യുക

ഇടപാടിനുള്ള അതേ യുടിആർ നമ്പർ നിങ്ങളുടെ ബാങ്ക് പാസ്ബുക്കിൽ / സ്റ്റേറ്റ്മെന്റിൽ  ലഭ്യമാണ്. യോജിപ്പിക്കുന്നതിനായി ഇത്  പൊരുത്തപ്പെടുത്താൻ സാധിക്കും

അപ്ലിക്കേഷൻ ലോഗിൻ സേവനങ്ങൾ

എനിക്ക് ബിസിനസ്സ് ആപ്ലിക്കേഷനായി പേടിഎം – ൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ല, ഞാൻ എന്തുചെയ്യണം?

നിങ്ങളുടെ പേടിഎം അപ്ലിക്കേഷനിൽ ചെയ്യുന്നതുപോലെ അതേ പേടിഎം ക്രെഡൻഷ്യലുകൾ ഉപയോഗിച്ച്  ദയവായി ലോഗിൻ ചെയ്യുക. നിങ്ങൾ പാസ്സ്‌വേർഡ്  മറന്നുപോയെങ്കിൽ, ഫോർഗെറ്റ് പാസ്സ്‌വേർഡ് ക്ലിക്ക് ചെയ്ത്  നിങ്ങളുടെ പാസ്സ്‌വേർഡ് പുനക്രമീകരിക്കാൻ ശ്രമിക്കുക.

എന്റെ പാസ്സ്വേർഡ് എങ്ങനെ റീസെറ്റ് ചെയ്യാം ?
ഫോർഗോട്ട് പാസ്സ്‌വേർഡ് ൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ പാസ്സ്‌വേർഡ് പുനക്രമീകരിക്കുന്നതിന് മറ്റേതെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക:

  1. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് വിളിക്കുക (0120- 4440440)
  2. പ്രൊഫൈൽ / ലോഗിൻ പ്രശ്നങ്ങൾ തിരഞ്ഞെടുക്കുക
  3. നിങ്ങളുടെ പാസ്സ്‌വേർഡ് പുനക്രമീകരിക്കാൻ 1 അമർത്തുക, ഐവിആർ അതിന്റെ വിവരണം പൂർത്തിയാക്കുന്നവരെ കാത്തിരിക്കുക തുടർന്ന് വീണ്ടും 1 അമർത്തുക
  4. നിങ്ങളുടെ റജിസ്റ്റർ ചെയ്ത നമ്പറിൽ SMS വഴി ഒരു സ്ഥിരീകരണ ലിങ്ക് അയയ്ക്കും
  5. ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ, ‘പുതിയ പേടിഎം പാസ്സ്‌വേർഡ് നിർമ്മിക്കുക ‘ എന്ന വെബ് പേജിലേക്ക് താങ്കളെ ഡയറക്റ്റ് ചെയ്യും
  6. ‘പുതിയ പാസ്സ്‌വേർഡ് ‘ എന്റർ ചെയ്തു ‘അപ്ഡേറ്റ്’ ൽ ക്ലിക്ക് ചെയ്യുക
  7. നിങ്ങളുടെ പാസ്സ്‌വേർഡ് അപ്ഡേറ്റ് ചെയ്യും

പരിധികളും ചാർജുകളും

 വാലറ്റിൽ പേയ്മെൻറ് സ്വീകരിക്കൽ

വാലറ്റിൽ പേയ്മെന്റുകൾ സ്വീകരിക്കുന്നത്

ഒരു പേടിഎം പ്രൈം / കെവൈസി വാലറ്റ് ഉപയോക്താവെന്ന നിലയിൽ നിങ്ങൾക്ക്  ഒരു മാസത്തിൽ ഒരു ലക്ഷം രൂപ വരെ സ്വീകരിക്കാം. നിങ്ങൾക്ക് ഗുണഭോക്താവിനെ  ചേർക്കാതെ തന്നെ ബാങ്ക് / വാലറ്റിൽ 10,000 രൂപയും കൂടാതെ ഒരു ഗുണഭോക്താവിനെ ചേർത്ത് 25000 രൂപവരെയും നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും .

ബെനിഫിഷ്യറി എങ്ങനെ ചേർക്കും?

നിങ്ങളുടെ പേടിഎം അപ്ലിക്കേഷന്റെ മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഐക്കണിൽ ക്ലിക്കുചെയ്യുക. മാനേജ് ബെനിഫിഷ്യറി തെരഞ്ഞെടുക്കുക, തുടർന്ന് പണം ട്രാൻസ്ഫർ ചെയ്യുവാൻ  പുതിയ ബെനിഫിഷ്യറിയെ ചേർക്കാൻ നിങ്ങൾക്ക് കഴിയും.

കുറിപ്പ്: ആപ്ലിക്കേഷനിൽ നിങ്ങൾക്ക് ‘ആഡ് ബെനിഫിഷ്യറി ‘ എന്ന ഓപ്ഷൻ കാണാനായില്ലെങ്കിൽ. നിങ്ങളുടെ പേടിഎം അക്കൗണ്ടിൽ  നിന്നും ലോഗ് ഔട്ട് ചെയ്ത്  വീണ്ടും ലോഗിൻ ചെയ്യുക.

Paytm Minimum KYC ഉപയോക്താവ് എന്നനിലയിൽ,താങ്കൾക്ക് താങ്കളുടെ വാലറ്റിൽ 10000 രൂപവരെ സ്വീകരിക്കുവാനോ ചേർക്കുവാനോ സാധിക്കുന്നതാണ്.ഞങ്ങളുടെ ഓഫ്‌ലൈൻ കൂടാതെ ഓൺലൈൻ വ്യാപാരികളുമായി താങ്കൾക്ക്  ട്രാൻസാക്ഷൻ/ പേ ചെയ്യാം  അല്ലെങ്കിൽ ഷോപ്പ് ചെയ്യാം അതുമല്ലെങ്കിൽ  പേടിഎം ൽ റീച്ചാർജ്ജ്‌ ചെയ്യാം

Paytm Basic Wallet  ( KYC ചെയ്യാത്ത ഉപയോക്താവ് ) താങ്കൾക്ക് താങ്കളുടെ വാലറ്റിൽ പണം ചേർക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുകയില്ല.ഒരുപക്ഷെ താങ്കളുടെ വാലറ്റിൽ മുൻപേതന്നെ പണം ഉണ്ടെങ്കിൽ,അത് താങ്കൾക്ക് ഞങ്ങളുടെ ഓഫ്‌ലൈൻ കൂടാതെ ഓൺലൈൻ വ്യാപാരികളുമായി  ട്രാൻസാക്ഷൻ/ പേ ചെയ്യുവാൻ   അല്ലെങ്കിൽ ഷോപ്പ് ചെയ്യാൻ അതുമല്ലെങ്കിൽ  പേടിഎം ൽ റീച്ചാർജ്ജ്‌ ചെയ്യുവാനായി  ഉപയോഗിക്കാവുന്നതാണ്

താങ്കൾക്ക് ഈ പണം മറ്റൊരു ഉപയോക്താവിനോ അല്ലെങ്കിൽ ബാങ്കിലോ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കില്ല

താങ്കളുടെ വാലറ്റ് പരിധി അപ്ഗ്രേഡ് ചെയ്യുവാൻ , ഇവിടെ ക്ലിക്ക് ചെയ്യുക – http: //m.p-y.tm/KYC കൂടാതെ താങ്കളുടെ പേടിഎം  അപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന ഡോക്യൂമെൻറ് പ്രകാരമുള്ള അതേ സാധുവായ ഡോക്യുമെന്റ് ഐ ഡി യും പേരും  നൽകുക

ബാങ്ക് QR കോഡിൽ പേയ്മെന്റുകൾ സ്വീകരിക്കുന്നത്

പേടിഎം ഒപ്പം, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പേയ്മെന്റ് നേരിട്ട് സ്വീകരിക്കുക. QR കോഡ് മുഖേന സ്വീകരിച്ച തുക അടുത്ത ദിവസം അവസാനത്തോടെ നിങ്ങളുടെ ലിങ്കുചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ സ്വപ്രേരിതമായി സെറ്റിൽ ചെയ്യപ്പെടും. നിങ്ങളുടെ അക്കൗണ്ടിന് ബാധകമായ നിരക്കുകളേക്കുറിച്ച് കൂടുതൽ അറിയുന്നതിന്, ദയവായി പേടിഎം ആപ് അല്ലെങ്കിൽ മർച്ചന്റ് പാനൽ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സിന്റെ പരിധി പരിശോധിക്കുക.

ന്യായമായ / അന്യായമായ ഉപയോഗ നയങ്ങൾ 

പേടിഎം മർച്ചന്റ് അക്കൗണ്ടിന്റെ ന്യായമായ ഉപയോഗത്തിന്റെ അർത്ഥമെന്താണ്?

  • ഉപഭോക്താക്കളിൽ നിന്ന് മാത്രം പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് ബിസിനസ്സ് അപ്ലിക്കേഷൻ QR അല്ലെങ്കിൽ വ്യാപാരി QR കോഡ് ഉപയോഗിക്കുന്നു.
  • നിങ്ങളുടെ പേടിഎം ബിസിനസ്സ് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചരക്കുകൾക്കും സേവനങ്ങൾക്കുമായി മാത്രം പേയ്‌മെന്റുകൾ സ്വീകരിക്കുന്നു

പേടിഎം സേവനങ്ങളുടെ ന്യായരഹതിമായ ഉപയോഗത്തിന്റെ ഒരു ഉദാഹരണം എന്താണ്?

  • ഇതര  ഉപഭോക്തൃ /വ്യാപാരി പെരുമാറ്റത്തിന് പേടിഎം മർച്ചന്റ് ക്യുആർ ഉപയോഗിക്കുന്നത് .ഒരു ഉപഭോക്താവിന് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്യാഷ് ബെനിഫിറ്റുകൾ / പണം നൽകിയതിന് പകരമായി പേയ്‌മെന്റുകൾ സ്വീകരിക്കുന്നത്.
  • ഈ സമ്പ്രദായങ്ങൾ പേടിഎം വ്യാപാരികൾക്ക് നൽകുന്ന പ്രിവിലേജുകൾ  നിർത്തലാക്കൽ / നിയത്രിക്കുവാൻ കാരണമായേക്കാം

ന്യായരഹതിമായ പേടിഎം ഉപയോഗം കാരണം വാലറ്റ് പേ മോഡ് നിർജ്ജീവമാക്കി,ഭാവിയിൽ വീണ്ടും സജീവമാക്കാമോ?

വാലറ്റ് പേ മോഡ് ന്യായരഹതിമായ ഉപയോഗം കാരണം പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ, പേടിഎം വാലറ്റ് വഴി സ്വീകരിച്ച പേയ്‌മെന്റുകൾക്ക് 1.99% + ജിഎസ്ടി ഈടാക്കാൻ നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ മാത്രമേ വീണ്ടും സജീവമാക്കാനാകൂ. 

നിരക്കുകളില്ലാതെ പേയ്‌മെന്റുകൾ ഞാൻ എങ്ങനെ സ്വീകരിക്കും

യാതൊരു നിരക്കും കൂടാതെ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് നിങ്ങൾക്ക് യുപിഐ / പിപിബിഎൽ നെറ്റ് ബാങ്കിംഗ് പേ മോഡുകൾ ഉപയോഗിക്കാം 

പേയ്മെന്റുകൾ സ്വീകരിക്കൽ

ഉപഭോക്താക്കൾ ചെയ്ത പേയ്മെൻറ്സ് എനിക്ക് എങ്ങനെ ട്രാക്കുചെയ്യാൻ കഴിയും?

ഉപഭോക്താക്കൾ ചെയ്ത പേയ്മെൻറ്സ് എനിക്ക് എങ്ങനെ ട്രാക്കുചെയ്യാൻ കഴിയും?

  1. ബിസിനസ്സ് ആപ്ലിക്കേഷനായുള്ള പേടിഎം തുറക്കുക
  2. നിങ്ങളുടെ പേടിഎം ൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  3. സ്വതവേ,ഹോം സ്ക്രീനിലായിരിക്കും അവിടെ നിങ്ങൾക്ക് സ്വീകരിച്ച ഏറ്റവും പുതിയ പേയ്മെന്റുകൾ കാണാൻ സാധിക്കും.
  4. സ്ക്രീനിന്റെ മുകളിലുള്ള റിഫ്രെഷ് ചെയ്യൽ ടാപ്പുചെയ്യുക, ഇപ്പോൾ നിങ്ങൾക്ക് ഈ ലിസ്റ്റിന്റെ മുകളിൽ ഏറ്റവും പുതിയ പേയ്മെന്റുകൾ കാണാനാകും.
  5. പേയ്മെന്റിൽ ടാപ് ചെയ്യുക, അത് നിങ്ങളെ അടുത്ത സ്ക്രീനിലേക്ക് കൊണ്ടുപോകും, അവിടെ നിങ്ങൾക്ക് , ഉപഭോക്താവിന്റെ മൊബൈൽ നമ്പറിന്റെ ആദ്യ രണ്ട് അക്കങ്ങളോടൊപ്പം പേയ്മെന്റ് ലഭിച്ചു എന്ന് സ്ഥിരീകരിക്കുന്ന ഒരു പച്ച ടിക് മാർക്ക് കാണാൻ കഴിയും.
  6. ഏറ്റവും പുതിയ പേയ്മെന്റുകൾ പ്രകാരം നിങ്ങൾക്ക് ഏറ്റവും പുതിയ 3 പേയ്മെന്റുകൾ കാണാൻ കഴിയും, ഷോ മോറിൽ ടാപ്പ് ചെയ്യുക വഴി പട്ടിക വരെ 10 വരെ ആകും

ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എനിക്കൊരു സ്മാർട്ട് ഫോൺ ഇല്ല, എനിക്ക് എങ്ങനെ പേയ്മെന്റുകൾ ട്രാക്കുചെയ്യുവാൻ സാധിക്കും?

നിങ്ങൾക്ക് ഒരു സ്മാർട്ട്ഫോൺ ഇല്ലെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത പേടിഎം മൊബൈൽ നമ്പറിൽ നിന്ന് 7053112112 എന്ന നമ്പറിൽ നിങ്ങൾക്ക് മിസ്ഡ് കോൾ നൽകാം കൂടാതെ ഇനിപ്പറയുന്ന വിവരങ്ങൾ നൽകിക്കൊണ്ട് നിങ്ങൾക്ക് ഒരു SMS ഞങ്ങളിൽ നിന്നും ലഭിക്കും:

  1. ആ സമയം വരെ ദിവസം ശേഖരിച്ച ബാലൻസ് (ഉദാ: നിങ്ങൾ 4pm ന് മിസ്ഡ് കോൾ നല്കുകയാണെകിൽ ,ആ ദിവസം 4 മണി വരെ ശേഖരിച്ച  മുഴുവൻ പേയ്‌മെൻറ്സിന്റെയും)

2 .അവസാന മൂന്ന് ഇടപാടുകളുടെ വിശദാംശങ്ങൾക്ക്

ദിവസത്തിൽ ലഭിച്ച പേയ്മെന്റുകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ എന്തു ചെയ്യണം?

ദിവസത്തെ  പേയ്മെന്റുകൾ കാണാൻ, താഴെ കൊടുത്തിരിക്കുന്ന നടപടികൾ പിന്തുടർന്ന് നിങ്ങൾക്ക് ബിസിനസ്സ് ആപ്ലിക്കേഷനായുള്ള പേടിഎം ൽ കാണാൻ കഴിയും.

  1. ബിസിനസ് ആപ്ലിക്കേഷനു വേണ്ടിയുള്ള പേടിഎം തുറക്കുക
  2. നിങ്ങളുടെ ക്രെഡൻഷ്യലുകളുമായി പ്രവേശിക്കുക
  3. അപ്ലിക്കേഷൻ സ്ക്രീനിന്റെ അടിയിലുള്ള പേയ്മെന്റുകളിൽ ടാപ്പുചെയ്യുക
  4. സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ, സമയഫ്രെയിം തിരഞ്ഞെടുക്കുന്നതിന് ഒരു ഡ്രോപ്പ് ഡൗൺ വരും, അതിൽ ടാപ്പുചെയ്ത്, ഇന്ന് തിരഞ്ഞെടുക്കുക
  5. വ്യക്തിഗത പേയ്മെന്റ് വിശദാംശങ്ങൾ അടങ്ങിയ ദിവസത്തെ നിങ്ങളുടെ മൊത്തം പേയ്മെന്റുകൾ ഇവിടെ പ്രദർശിപ്പിക്കും.

നിങ്ങൾക്ക് ഒരു സ്മാർട്ട്ഫോൺ ഇല്ലെങ്കിൽ 7053112112 എന്ന നമ്പറിൽ നിങ്ങൾക്ക് മിസ്ഡ് കോൾ നൽകാം, അതിനായി നിങ്ങൾക്ക് ഒരു SMS ലഭിക്കും

എനിക്ക് എങ്ങനെയാണ്  പേടിഎം ന്റെ രജിസ്റ്റർഡ് വ്യപാരി ആകുവാൻ സാധിക്കുക ?

  1. ഒരു പേടിഎം ന്റെ രജിസ്റ്റർ ചെയ്ത വ്യാപാരി ആകാൻ ഇവിടെ ക്ലിക്ക് ചെയ്ത് ശേഷം നിങ്ങളുടെ പേടിഎം ലോഗിൻ ഐഡിയും പാസ്സ്‌വേർഡു ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  2. ഫോമിലുള്ള ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
  3. ഫോം സമർപ്പിച്ചതിനുശേഷം ഒരു വ്യാപാരി എന്ന നിലയിൽ നിങ്ങളെ രജിസ്റ്റർ ചെയ്യുന്നതിന് ഞങ്ങളുടെ ടീം നിങ്ങളിലേക്ക് എത്തുന്നതാണ് .
  4. 50k വ്യാപാരി എന്ന നിലയിൽ ,ഞങ്ങളോടൊപ്പം ലിങ്ക് ചെയ്തിരിക്കുന്ന  നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് 50,000 രൂപവരെ  0% ചാർജ്ജിൽ നിങ്ങൾക്ക് നേരിട്ട് സ്വീകരിക്കാം

സ്വീകരിച്ച ഏതെങ്കിലും പേയ്മെന്റ്‌സിന്റെ ഓർഡർ ഐഡി എങ്ങനെ എനിക്ക് കണ്ടെത്താൻ സാധിക്കും ?

നിങ്ങളുടെ അക്കൗണ്ടിൽ ലഭിച്ച എല്ലാ പേയ്മെന്റ്സിനും ഞങ്ങൾ ഒരു ഓർഡർ ഐഡി എസ് എം എസ് ലൂടെ ലഭ്യമാക്കിയിട്ടുണ്ട്. താഴെക്കൊടുത്തിരിക്കുന്ന നടപടികൾക്കൊപ്പം നിങ്ങൾക്ക് ബിസിനസ്സ് വിത്ത് പേടിഎം ആപ്പ് ലൂടെ (ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക ) ഓർഡർ ഐഡി പരിശോധിക്കാവുന്നതാണ്:

  1. ബിസിനസ്സ് അപ്ലിക്കേഷനിലെ പേയ്മെന്റ്സ് ടാബിലേക്ക് പോകുക.
  2. വലതുവശത്ത് മുകളിലെ മൂലയിൽ നൽകിയ കലണ്ടർ ഐക്കണിൽ താങ്കൾക്ക് ആവിശ്യമായ ഓർഡർ ഐഡിക്കായി പേയ്മെന്റ് തീയതി തിരഞ്ഞെടുക്കുക.
  3. നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിഗത ഇടപാടുകളുടെ തീർപ്പുകൽപ്പിച്ച ശേഷം മൊത്തത്തിലുള്ള തുക പ്രതിഫലിപ്പിക്കും
  4. ഓർഡർ ഐഡി കാണുന്നതിന് എന്തെങ്കിലും ട്രാൻസാക്ഷനിൽ ടാപ്പുചെയ്യുക

ഞങ്ങളുമായി നിങ്ങളുടെ വിവിധ പ്രശ്നങ്ങൾളുടെ പരിഹാരം നേടുന്നതിന് ദയവായി ഞങ്ങളുടെ സമർപ്പിത ഹെൽപ്പ്ലൈൻ നമ്പറുകൾ താഴെ കണ്ടെത്തുക

മർച്ചന്റ് ഹെല്പ് ഡെസ്ക്

0120-4440-440

ബാങ്ക് ,വാലറ്റ് ,പേയ്മെന്റ്സ്

0120-4456-456

മൂവി , ഇവന്റ് ടിക്കറ്റ്സ്

0120-4728-728

പേടിഎം മാൾ ഷോപ്പിംഗ് ഓഡറുകൾ

0120-4606060

പേടിഎം ട്രാവൽ ടിക്കറ്റ്സും ഫോറെക്‌സും

0120-4880-880